ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.
ഷെർമാന് സംഗീതത്തിലൊന്നും വലിയ കമ്പമില്ല. എങ്ങനെ തൻ്റെ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ചിന്തയിൽ എവിടെ സംഗീതം ആസ്വദിക്കാൻ സമയം.
തൻ്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ടവളായി ഷെർമാൻ, ഷാനോണിനെ കരുതുകയും, അവളെ ജീവിതത്തിൽനിന്നും ഒഴിവാക്കുവാൻ പല വഴികളും ആലോചിക്കുകയും ചെയ്തു.
കത്തോലിക്കാ മതവിശ്വാസിയായ ഷാനോൺ വിവാഹബന്ധത്തിൽ നിന്നും പിന്മാറാൻ തൻ്റെ വിശ്വാസം അനുവദിക്കാത്തതിനാൽ സമ്മതിക്കുന്നില്ല.
ഇത് അയാളെ കൂടൂതൽ ക്ഷുഭിതനാക്കയിരിക്കുകയാണ്.
മാത്രവുമല്ല അയാളിപ്പോൾ മിസ്സ് ലാറൻസ് എന്ന വസ്ത്രഡിസൈനറെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു.
മിസ്സ് ലാറൻസിനെ വിവാഹം ചെയ്താൽ തനിക്കൊരു മകനെ സമ്മാനിക്കുവാൻ അവൾക്കാവും എന്ന് ഷെർമാൻ ഉറച്ചു വിശ്വസിച്ചു.
മൂന്നുതവണ ഗർഭം അലസിപ്പോയ ഷാനോണിന് ഇനി ഒരു കുഞ്ഞിൻ്റെ അമ്മയാവാൻ സാധിക്കില്ലെന്ന് അയാളുറച്ചു.
ഷോനോണെ തൻ്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുവാൻ ഷെർമാൻ കണ്ടെത്തിയ വഴി, ഒരു വാടകക്കൊലയാളിയെ ഉപയോഗിച്ച് അവളെ ഇല്ലാതാക്കുക എന്നതായിരുന്നു.
അതിനായി അയാൾ ഒരുവനെ കണ്ടെത്തി.
ലക്കി ലൂക്കാൻ..
Reviews
There are no reviews yet.