സമയം ആറു പത്ത്. ആഫീസടച്ചു വീട്ടിലേയ്ക്കു മടങ്ങാനുദ്ദേശിക്കെ ടെലിഫോൺ ശബ്ദിച്ചു.
റിസീവർ കൈയ്യിലെടുത്തു.
‘ഹല്ലോ! നെൽസൺ സംസാരിക്കുന്നു.’
നിശബ്ദത. ഒരു വിമാനം ഇരമ്പിപ്പറന്നകലുന്ന ശബ്ദം ഫോണിൽക്കൂടി കേട്ടു. ഒപ്പം വിമാനത്താവളത്തിലെ മറ്റു ശബ്ദകോലാഹലങ്ങളും. പെട്ടെന്ന് ആ ശബ്ദമെല്ലാം നിലച്ചു. ടെലിഫോൺ ബൂത്തിന്റെ കതകടച്ചപ്പോഴാണ് ശബ്ദം നിലച്ചതായി എനിക്കു തോന്നിയത്.
‘മി. നെൽസൺ ?’
അതൊരു പുരുഷസ്വരമായിരുന്നു.
‘യെസ് ?’
‘താങ്കളൊരു സ്വകാര്യ കുറ്റാന്വേഷകനാണോ ?
‘അതെ.’
വീണ്ടും നിശബ്ദത. വേഗത കൂടിയ അയാളുടെ ശ്വാസോച്ഛ്വാസഗതി എനിക്കു കേൾക്കാമായിരുന്നു. എനിക്കിനിയും ചില നിമിഷങ്ങൾകൂടി മാത്രമേ ഇവിടെ താമസമുള്ളൂ. ഞാനിപ്പോൾ വിമാനത്താവളത്തിൽ നിന്നാണു സംസാരിക്കുന്നത്. തല്ക്കാലം എനിക്കു താങ്കളെക്കൊണ്ട് ഒരാവശ്യമുണ്ടായിരുന്നു.
Santham Bheekaram/ ശാന്തം ഭീകരം
Original price was: ₹250.00.₹187.00Current price is: ₹187.00.വാസ്തവത്തിൽ എനിക്കും ഭാര്യക്കും തമ്മിൽ സ്വരച്ചേർച്ചയില്ല. പറയുമ്പോൾ ദാനിയലിന്റെ വിരലുകൾ ഗ്ലാസിൽ തട്ടി ശബ്ദമുണ്ടാക്കി. ഞങ്ങൾ ഒരുമിച്ചല്ല താമസം. പക്ഷെ അത് താങ്കളെ ബാധിക്കുന്ന പ്രശ്നമല്ല. അവളെ ആരോ ബ്ലാക്മെയിൽ ചെയ്യുന്നു. എനിക്കത് നിറുത്തണം
Santham Bheekaram / ശാന്തം ഭീകരം James Hadley chase Thriller Novel Malayalam Translation
Reviews
There are no reviews yet.