Nattu Velicham/നാട്ടുവെളിച്ചം/ ഡോ. ജോസ് പാറക്കടവിൽ
Original price was: ₹140.00.₹105.00Current price is: ₹105.00.(Nattu Velicham)കണ്ണിൽ കുത്തിയാൽ അറിയാത്ത കൂരിരുട്ട് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഠിനമായ ഈ കൂരിരുട്ട് നമുക്ക് അപരിചിതമായി. ഇന്ന് ഇരുട്ടിനെ കീഴടക്കുവാൻ എത്രയോ സംവിധാനങ്ങൾ നമ്മുടെ കൈപ്പിടിയിലുണ്ട്.
അമ്പതുവർഷം മുമ്പുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്നവർ നിലാവില്ലാത്ത രാത്രികളിലെ കൂരിരുട്ടിന്റെ കഠിനതയിൽ വിഷമിച്ചവരാണ്; പ്രത്യേകിച്ചും പുറത്ത് സഞ്ചരിക്കേണ്ടിവരുമ്പോൾ. പട്ടണങ്ങളിൽ അങ്ങിങ്ങായി വിളക്കുമരങ്ങൾ അൽപം വെളിച്ചം പരത്തി. വിളക്കുമരത്തിന്റെ മുകളിലെ ചില്ലുകൂട്ടിനുള്ളിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്ക് സന്ധ്യയിൽ തെളിയും. ഓരോദിവസവും വിളക്ക് തെളിക്കുന്നയാൾ എണ്ണയൊഴിച്ച് തിരികൊളുത്തും. എണ്ണവറ്റി കരിന്തിരി കത്തി വിളക്കണയുമ്പോൾ അവിടെയും കൂരിരുട്ട് ആധിപത്യം സ്ഥാപിക്കും.