Author

Dr. Kurias Kumbalakuzhy

മലയാളത്തിലെ പ്രശസ്ത സാഹിത്യവിമർശകൻ, ഭാഷാപണ്ഡിതൻ, വിദ്യാഭ്യാസചിന്ത കൻ തുടങ്ങിയ നിലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ. കുര്യാസ് കുമ്പളക്കുഴി, 1950 ഏപ്രിൽ 2ന് ചുമ്മാർ അന്നമ്മ ദമ്പതികളുടെ മകനായി കുറവില ങ്ങാട്ട് ജനിച്ചു.
'മൃത്യുബോധം മലയാള കാല്പനിക കവിതയിൽ' എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തിലൂടെ 1985ൽ കേരള സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി.
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ പ്രൊഫസറായും സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചു. വിവിധ സർവ്വകലാശാലക ളിൽ പരീക്ഷാബോർഡ് അംഗവുമായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, പ്രശസ്തമായ കുറവിലങ്ങാട് പ്രതിഭാസാഹിത്യസമിതി സെക്രട്ടറി, പ്രസി ഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കെ.സി.ബി.സി. സാഹിത്യ അവാർഡ്, ബനീഞ്ഞാ അവാർഡ്, കട്ടക്കയം പുരസ്‌കാരം, മില്ലേനിയം സാഹിത്യ അവാർഡ്, ഐ.സി. ചാക്കോ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു.

Author's books

SaleDiscount - 420.00

Mahabharataham / മഹാഭാരതം

Original price was: ₹1,400.00.Current price is: ₹980.00.

മഹാഭാരതം കഥകളുടെ അക്ഷയഖനിയാണ്. ചന്ദ്രവംശ രാജാവായ പ്രതീപനിൽ തുടങ്ങി യുധിഷ്ഠിരന്റെ സ്വർഗപ്രവേശംവരെയുള്ള കഥകൾ അതീവശ്രദ്ധയോടെ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസവിദഗ്ദനും ചരിത്ര പണ്ധിതനുമായ  ഡോ. കുര്യാസ് കുമ്പളക്കുഴി.
Mahabharataham Malayalam Books buy Online

പ്രസിദ്ധീകരിച്ചത്- 2025

30 ശതമാനം വിലക്കുറവിൽ   2024 ഡിസംബർ21വരെമാത്രം