Aparadhi/ അപരാധി
Original price was: ₹340.00.₹300.00Current price is: ₹300.00.ആ സമയം പുറത്തെ ഏണിപ്പടികൾ ചവിട്ടിക്കയറി ആരോ വരുന്ന പാദപതനങ്ങൾ കേട്ടു. എന്റെ ഓഫീസിനടുത്തുള്ള മുറി ആറുമണിയായാൽ പൂട്ടിയിരിക്കും. പിന്നെ തുറക്കുന്നത് അടുത്ത ദിവസം രാവിലെ ഒമ്പതുമണിക്കാണ്. അതേപോലെത്തന്നെയാണ് താഴത്തെ നിലയിലെ ഫ്‌ളാറ്റുകളും. എന്റെ ഓഫീസിൽ ഞാനും ഒരു എലിയും മാത്രമായിരിക്കും ഉണ്ടാവുക. എലി മുറിയിൽത്തന്നെ ചെറിയൊരു മാളമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ വാസം അതിനകത്താണ്. ഏണിപ്പടികളിലെ ശബ്ദം കേട്ടപ്പോൾ അത് മാളത്തിൽ നിന്ന് തല പുറത്തേയ്ക്കിട്ടു.