Author

jayaprakash panoor

ജയപ്രകാശ് പാനൂർ
1970-മാർച്ച് മാസം കണ്ണൂർ ജില്ലയിലെ പാനൂരിൽ ഒരു സാധാരണ കർഷ കന്റെ മകനായി ജനിച്ചു. അച്ഛൻ: കുമാരൻ, അമ്മ: ദേവി. മടപ്പള്ളി ഗവ. കോളേജിൽ വിദ്യാഭ്യാസം. ഫർണ്ണീച്ചർ ബിസിനസ്സ് ചെയ്യുന്നു. പത്തുവർഷ മായി യോഗ, ധ്യാനം, പ്രാണിക് ഹീലിംഗ് എന്നിവ പരിശീലിക്കുന്നു.
മഹാഭാരത കഥാസന്ദർഭങ്ങളെ ആവിഷ്‌ക്കരിച്ചുകൊണ്ടെഴുതിയ 'തമ സോമാ ജ്യോതിർഗമയ' എന്ന നാടകം 2001-ൽ കണ്ണൂർ റേഡിയോ നിലയം സംപ്രേക്ഷണം ചെയ്തു. 2006-ൽ വടക്കൻ പാട്ടിനെ ഇതിവൃത്തമാക്കി എഴു തിയ ''കടത്തനാട്' എന്ന നോവൽ മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചു. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങളെ വച്ചുകൊണ്ടുള്ള ''ചാവേർ രണ്ടാമത്തെ നോവൽ. ചെറുകഥകളും, നീണ്ടകഥകളും, നാടകങ്ങളും എഴു തിയിട്ടുണ്ട്. ഭാര്യ: ബീന, മക്കൾ: അരുൺ രാജ്, ഐശ്വര്യ
വിലാസം
പാടിച്ചേരി ഹൗസ്
പാനൂർ പി.ഒ.
കണ്ണൂർ ജില്ല
മൊബൈൽ: 9497601446

Author's books

Maya rithambaram/മായാഋതംബരം/ജയപ്രകാശ് പാനൂർ

Original price was: ₹270.00.Current price is: ₹202.00.

ജയപ്രകാശ് പാനൂരിൻ്റെ മാന്ത്രികനോവൽ.

വിലാദപുരത്തെ നെട്ടൂർ കോവിലകത്ത് ആഭിചാരകർമ്മം നടന്ന രാത്രി. പന്ത്രണ്ടു വർഷം മുൻപ് ശത്രുക്കളാൽ വധിക്കപ്പെട്ട നീലകണ്ഠൻ തമ്പി എന്ന മഹാമാന്ത്രികൻ മരണത്തെ അതിജീവിച്ച് പരകായപ്രവേശം നടത്തുന്നു.

The night of the witchcraft ceremony at Nettur Kovilakam in Viladapuram. Neelkandan Thambi, a great wizard who was killed by his enemies twelve years ago, survives and goes to Parakayapravesha. A magical novel by Jayaprakash Panur.

Yuyutsu/യുയുത്സു/ജയപ്രകാശ് പാനൂർ

Original price was: ₹400.00.Current price is: ₹300.00.

യുയുത്സു എന്ന ധൃതരാഷ്ട്രപുത്രൻ്റെ കഥ പറയുന്ന ഇതിഹാസനോവൽ.

ധൃതരാഷ്ട്ര മഹാരാജാവിന് അന്തഃപുര ദാസിയിലുണ്ടായ മകനായ യുയുത്സുവിൻ്റെ ചരിത്രം.

വൈശ്യപുത്രനെന്ന് പരിഹസിച്ചു വിളിച്ച രാജകുമാരന്മാർക്കിടയിൽ നിന്നും സ്വന്തം ഇച്ഛാശക്തി കൊണ്ട് വളർന്ന് കുരുക്ഷേത്രയുദ്ധം അതിജീവിച്ച് ഹസ്തിനപുരം സിംഹാസനം വരെ എത്തിച്ചേർന്ന ഒരു ധീരയോദ്ധാവിൻ്റെ അതിജീവനത്തിൻ്റെ കഥ.

An epic novel that tells the story of Yuutsu, the son of Dhritarashtra. The history of Yuutsu, the son of Maharaja Dhritarashtra by maid servant. The story of the survival of a brave warrior who grew up among princes
who mocked him as Vaishyaputra, survived the Kurukshetra war and
reached the throne of Hastinapuram.