• 0 Items - 0.00
    • No products in the cart.

Novel

Aana Doctor/ആന ഡോക്ടർ/ജയമോഹൻ

Original price was: ₹80.00.Current price is: ₹70.00.

ആനഡോക്ടർ എന്നറിയപ്പെട്ട ഡോ.വി.കൃഷ്മമൂർത്തിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ജയമോഹൻ എഴുതിയ അസാധാരണമായ നോവൽ.

ഡോ.കെ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഡോ.വി.കൃഷ്ണമൂർത്തിയുടെ ജീവിതം ആനകൾക്കായി സമർപ്പിച്ചതായിരുന്നു.

An unusual novel written by Jayamohan with Dr. V. Krishnamurthy, 
popularly known as the Aanadoctor, as the main character.

Dr. V. Krishnamurthy's life was dedicated to elephants.

Buy Malayalam Novels Online | അടയാളങ്ങൾക്കപ്പുറം/തര്യൻ പി. ജോൺ/Adayalangalkkappuram

Original price was: ₹120.00.Current price is: ₹90.00.

“സുശാന്തികയിൽ രാംദാസിനൊരാകർഷണം തോന്നി. അത് അവരുടെ മേനിക്കൊഴുപ്പോ സൌന്ദര്യമോ അതെല്ലാം കൂടിയായതിനാലോ ഒക്കെ ആകാം രാംദാസ് അവരാൽ ആകർഷിക്കപ്പെട്ടത്…………”

പല സംഭവങ്ങൾക്ക് മുന്നിലും രാംദാസ് പകച്ചുപോകുന്നു. തൻ്റെ കുട്ടി മറ്റൊരാളുടെ മകനായി വളരുന്നത് കാണുന്ന അയാൾ.

A novel written in a simple and heartwarming style. 
Ramdas who cannot live according to the society dictates. 
The novelist takes us to the depths of a woman's heart.

droner/ദ്രോണർ/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി

Original price was: ₹125.00.Current price is: ₹100.00.

മനുഷ്യചേതനയുടെ അപചയമായി മനുഷ്യൻ വിതച്ച ദുരന്തത്തിൻ്റെ മൂകസാക്ഷിയായി വർത്തിക്കുന്ന കുരുക്ഷേത്രത്തെ നോക്കി നിന്ന ദ്രോണർ നെടുവീർപ്പിട്ടു.

Drona sighed as he looked at the Kurukshetra, which stood as a silent witness to the disaster 
sown by man as the degradation of human consciousness.

Urmmila/ ഊർമ്മിള/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി

Original price was: ₹140.00.Current price is: ₹120.00.

വിരഹവിഷാദങ്ങളുടെ ഋതുക്കൾ കടഞ്ഞെടുത്ത ജന്മമായിരുന്നു ഊർമ്മിളയുടേത്. 

അന്തഃപുരത്തിനുള്ളിലെ  സുഖദുഃഖങ്ങൾക്കിടയിലും  അവരുടെ  തരളിത  ഹൃദയം ഒരിറ്റ് സ്നേഹത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു.

പ്രണയവും ഹർഷവും സ്വപ്നസദൃശമായ നിമിഷവും കൂടിക്കലർന്ന ഊർമ്മിളയുടെ ജീവിതാനുഭവങ്ങളെ വികാരസാന്ദ്രമായ ഭാഷയിൽ അവതരിപ്പിക്കുന്ന നോവൽ.

Urmila's birth was marked by periods of grief.

Despite the pleasures and sorrows inside the palace, 
their thin hearts were thirsting for one love.

The novel presents Urmila's life experiences in an emotional language, 
mixed with love, joy and a dream-like moment.

Oru Visshudhaude Jananm

Original price was: ₹160.00.Current price is: ₹130.00.

ഒറ്റപ്പെടലിന്റെയും തിരസ്‌ക്കാരത്തിന്റെയും മുള്ളുകൾ മനസ്സിനെ നോവിക്കുമ്പോഴും ചെറുപ്പത്തിലെന്നോ മനസ്സിൽ രൂഢമൂലമായ ചില വിശ്വാസങ്ങളുടെ പിൻബലത്താൽ നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ജീവിതം തിരികെ പിടിച്ച് സ്വന്തം കുടുംബത്തിനൊപ്പം നടന്നു നീങ്ങിയ അൽഫോൻസയുടെയും അവളുടെ സംഭവബഹുലമായ ജീവിത വഴിയിൽ കൈത്താങ്ങായി കൂടെ നിന്ന ചില നന്മ മരങ്ങളുടെയും കഥ യാഥാർത്ഥ്യവും കല്പനകളും ഇഴചേർത്ത് അവതരിപ്പിക്കുന്ന അതി മനോഹര നോവൽ

ജൂഡ് എന്ന മനുഷ്യന്‍/Jude the obscure/തോമസ് ഹാർഡി

Original price was: ₹160.00.Current price is: ₹136.00.

ദാമ്പത്യത്തെയും പ്രണയത്തെയും വിഭിന്നരീതിയില്‍ ആവിഷ്‌കരിക്കുന്ന നോവല്‍ എകാന്തതയും പ്രണയഭംഗവും ഇഴചേര്‍ന്നു വികസിക്കുന്ന ഇതിവൃത്ത ഘടന വിക്‌ടോറിയന്‍ യുഗത്തിലെ വര്‍ഗവൈരുധ്യത്തെയും കപടസദാചാരങ്ങളെയും വിമര്‍ശിക്കുന്ന തോമസ് ഹാര്‍ഡിയുടെ അവസാന നോവലായ Jude the obscure മലയാള മൊഴിമാറ്റം

A novel that expresses marriage and love in a different way. 
The plot structure that develops with the intertwining of loneliness and love break. 
Thomas Hardy's last novel, Jude the obscure, criticizes class conflict and 
hypocrisy in the Victorian era

Best Malayalam Novels: അമേരിക്ക – ജോർജ് മണ്ണിക്കരോട്ട്

Original price was: ₹200.00.Current price is: ₹150.00.

മലയാളികളുടെ ആദ്യകാല കുടിയേറ്റത്തിന്‍റെയും അവരുടെ അതിജീവനത്തിന്‍റെയും നേർക്കാഴ്ച. അമേരിക്കൻ മലയാളി മനസ്സിന്‍റെ സങ്കീർണ്ണ ജീവിത പശ്ചാത്തലങ്ങളിലേക്കും വൈയക്തികമായ അനുഭവപ്രപഞ്ചത്തിലേക്കും ജീവിതത്തിന്‍റെ ആഴങ്ങൾ തേടുന്ന ശ്രദ്ധേയമായ നോവൽ.

America is one of the best malayalam novels of all time by George Mannickarottu. It visualises the complex life backgrounds of an american malayali mind. Novelist George Mannickarottu takes us to the depths of life and personal experience.

Pukran/പുക്രൻ | ഒരു ക്രിസ്മസ് സമ്മാനത്തിൻ്റെ കഥ/ജോയ് ഡാനിയൽ

Original price was: ₹200.00.Current price is: ₹150.00.

നിങ്ങൾക്ക് മലമുകളിലേക്ക് യാത്ര തുടങ്ങാൻ സമയമായി. അങ്ങകലെ, കുന്നിൻ്റെ മുകളിൽ, തണുത്ത രാവിൽ, ചീവീടിൻ്റെ താളം പിടിയ്ക്കലിൽ, ലാസ്യഭാവത്തോടെ അന്ധകാരത്തിൻ്റെ കമ്പളം പുതച്ചുകിടക്കുന്ന ഇഞ്ചക്കാടുകൾക്കപ്പുറമുള്ള ചെറുകുടിലിലേക്ക്.

It’s time for you to start your journey up the hill. There, on the hilltop, in the cold night, to the little hut beyond the thickets of ginger,
where the blanket of darkness lays lazily on the chirping of chives.

kunthi/ കുന്തി/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി

Original price was: ₹170.00.Current price is: ₹150.00.

മഹാഭാരതമെന്ന ഇതിഹാസകാവ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് കുന്തി.

കുന്തിയെന്ന അമ്മയുടെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടുന്ന നോവൽ.

Kunti is the most notable character in the epic Mahabharata.

A novel depicting the inner conflicts of Kunti's mother.

Bheeman/ഭീമൻ/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി

Original price was: ₹200.00.Current price is: ₹180.00.

പാണ്ഡവരിൽ രണ്ടാമനായ യുവരാജാവായ ഭീമൻ മഹാഭാരതത്തിലെ ഏറ്റവും ശ്രദ്ധേയരായ കഥാപാത്രങ്ങളിലൊരാളാണ്.

ജനനം മുതൽ മരണം വരെ താൻ കടന്നുപോയ പരീക്ഷണങ്ങൾക്കും ക്ലേശപരമ്പരകൾക്കും

ആ വീരപുരുഷൻ്റെ  ഊർജ്ജസ്വലതയെ ഇച്ഛാശക്തിയെ അൽപ്പം പോലും തളർത്താൻ കഴിഞ്ഞിട്ടില്ല.

പ്രസ്തുത ഓരോ പരീക്ഷണങ്ങളും അദ്ദേഹത്തിൻ്റെ ക്ഷാത്രവീര്യത്തെ വിഗുണീഭവിപ്പിക്കുകയാണുണ്ടായത്.

Bhima, the second Pandava king, is one of 
the most remarkable characters in the Mahabharata.
For the series of trials and tribulations 
he went through from birth to death
the energy of that heroic man could 
not be dampened even by will power.
 
 

Maya rithambaram/മായാഋതംബരം/ജയപ്രകാശ് പാനൂർ

Original price was: ₹270.00.Current price is: ₹202.00.

ജയപ്രകാശ് പാനൂരിൻ്റെ മാന്ത്രികനോവൽ.

വിലാദപുരത്തെ നെട്ടൂർ കോവിലകത്ത് ആഭിചാരകർമ്മം നടന്ന രാത്രി. പന്ത്രണ്ടു വർഷം മുൻപ് ശത്രുക്കളാൽ വധിക്കപ്പെട്ട നീലകണ്ഠൻ തമ്പി എന്ന മഹാമാന്ത്രികൻ മരണത്തെ അതിജീവിച്ച് പരകായപ്രവേശം നടത്തുന്നു.

The night of the witchcraft ceremony at Nettur Kovilakam in Viladapuram. Neelkandan Thambi, a great wizard who was killed by his enemies twelve years ago, survives and goes to Parakayapravesha. A magical novel by Jayaprakash Panur.

Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ

Original price was: ₹350.00.Current price is: ₹263.00.

ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).

1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.

Kadalasu Thony/കടലാസു തോണി/ജോയ് സി

Original price was: ₹380.00.Current price is: ₹285.00.

മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.

Kadalasu Thoni is a story of tsunami survival.

A novelist who has touched the heart of the human mind

മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.

കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും 
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ 
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ 
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്, 
അക്കൂട്ടത്തിലെങ്ങാനും കാണും."

Yuyutsu/യുയുത്സു/ജയപ്രകാശ് പാനൂർ

Original price was: ₹400.00.Current price is: ₹300.00.

യുയുത്സു എന്ന ധൃതരാഷ്ട്രപുത്രൻ്റെ കഥ പറയുന്ന ഇതിഹാസനോവൽ.

ധൃതരാഷ്ട്ര മഹാരാജാവിന് അന്തഃപുര ദാസിയിലുണ്ടായ മകനായ യുയുത്സുവിൻ്റെ ചരിത്രം.

വൈശ്യപുത്രനെന്ന് പരിഹസിച്ചു വിളിച്ച രാജകുമാരന്മാർക്കിടയിൽ നിന്നും സ്വന്തം ഇച്ഛാശക്തി കൊണ്ട് വളർന്ന് കുരുക്ഷേത്രയുദ്ധം അതിജീവിച്ച് ഹസ്തിനപുരം സിംഹാസനം വരെ എത്തിച്ചേർന്ന ഒരു ധീരയോദ്ധാവിൻ്റെ അതിജീവനത്തിൻ്റെ കഥ.

An epic novel that tells the story of Yuutsu, the son of Dhritarashtra. The history of Yuutsu, the son of Maharaja Dhritarashtra by maid servant. The story of the survival of a brave warrior who grew up among princes
who mocked him as Vaishyaputra, survived the Kurukshetra war and
reached the throne of Hastinapuram.

Thadangal Palayam Novel / തടങ്കൽപ്പാളയം/ജോസി വാഗമറ്റം

Original price was: ₹570.00.Current price is: ₹427.00.

ജോസി വാഗമറ്റം കേരളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള ജനപ്രിയ സാഹിത്യകാരനാണ്. അദ്ദേഹത്തിൻ്റെ നോവലുകൾ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താം. തടങ്കൽപ്പാളയം എന്ന നോവലും ആ ശ്രേണിയിൽ പെട്ട  പുസ്തകമാണ്.

തടങ്കൽപ്പാളയം ഒരു കേസന്വേഷണത്തിലൂടെ കഥ പുരോഗമിക്കുന്നു. ഉദ്വേഗം നിറഞ്ഞ എഴുത്തും അവതരണവും.

Josy vagamattam is the most widely read popular writer in Kerala. His novels can be included in the thriller genre. The novel Thadangal palayam is also a book in that series. The story progresses through a police investigation. Passionate writing and presentation.

1 2