സമയം ആറു പത്ത്. ആഫീസടച്ചു വീട്ടിലേയ്ക്കു മടങ്ങാനുദ്ദേശിക്കെ ടെലിഫോൺ ശബ്ദിച്ചു.
റിസീവർ കൈയ്യിലെടുത്തു.
‘ഹല്ലോ! നെൽസൺ സംസാരിക്കുന്നു.’
നിശബ്ദത. ഒരു വിമാനം ഇരമ്പിപ്പറന്നകലുന്ന ശബ്ദം ഫോണിൽക്കൂടി കേട്ടു. ഒപ്പം വിമാനത്താവളത്തിലെ മറ്റു ശബ്ദകോലാഹലങ്ങളും. പെട്ടെന്ന് ആ ശബ്ദമെല്ലാം നിലച്ചു. ടെലിഫോൺ ബൂത്തിന്റെ കതകടച്ചപ്പോഴാണ് ശബ്ദം നിലച്ചതായി എനിക്കു തോന്നിയത്.
‘മി. നെൽസൺ ?’
അതൊരു പുരുഷസ്വരമായിരുന്നു.
‘യെസ് ?’
‘താങ്കളൊരു സ്വകാര്യ കുറ്റാന്വേഷകനാണോ ?
‘അതെ.’
വീണ്ടും നിശബ്ദത. വേഗത കൂടിയ അയാളുടെ ശ്വാസോച്ഛ്വാസഗതി എനിക്കു കേൾക്കാമായിരുന്നു. എനിക്കിനിയും ചില നിമിഷങ്ങൾകൂടി മാത്രമേ ഇവിടെ താമസമുള്ളൂ. ഞാനിപ്പോൾ വിമാനത്താവളത്തിൽ നിന്നാണു സംസാരിക്കുന്നത്. തല്ക്കാലം എനിക്കു താങ്കളെക്കൊണ്ട് ഒരാവശ്യമുണ്ടായിരുന്നു.
Santham Bheekaram/ ശാന്തം ഭീകരം
Original price was: ₹250.00.₹187.00Current price is: ₹187.00.”വാസ്തവത്തിൽ എനിക്കും ഭാര്യക്കും തമ്മിൽ സ്വരച്ചേർച്ചയില്ല. പറയുമ്പോൾ ദാനിയലിന്റെ വിരലുകൾ ഗ്ലാസിൽ തട്ടി ശബ്ദമുണ്ടാക്കി. ഞങ്ങൾ ഒരുമിച്ചല്ല താമസം. പക്ഷെ അത് താങ്കളെ ബാധിക്കുന്ന പ്രശ്നമല്ല. അവളെ ആരോ ബ്ലാക്മെയിൽ ചെയ്യുന്നു. എനിക്കത് നിറുത്തണം
Reviews
There are no reviews yet.