• 0 Items - 0.00
    • No products in the cart.
Sale

Original price was: ₹1,400.00.Current price is: ₹980.00.

Mahabharataham / മഹാഭാരതം

മഹാഭാരതം കഥകളുടെ അക്ഷയഖനിയാണ്. ചന്ദ്രവംശ രാജാവായ പ്രതീപനിൽ തുടങ്ങി യുധിഷ്ഠിരന്റെ സ്വർഗപ്രവേശംവരെയുള്ള കഥകൾ അതീവശ്രദ്ധയോടെ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസവിദഗ്ദനും ചരിത്ര പണ്ധിതനുമായ  ഡോ. കുര്യാസ് കുമ്പളക്കുഴി.
Mahabharataham Malayalam Books buy Online

പ്രസിദ്ധീകരിച്ചത്- 2025

30 ശതമാനം വിലക്കുറവിൽ   2024 ഡിസംബർ21വരെമാത്രം

Meet The Author

മഹാഭാരതം കഥകളുടെ അക്ഷയഖനിയാണ്. പരീക്ഷിത്തു രാജാവിന്റെ പുത്രൻ ജനമേജയന് വ്യാസശിഷ്യൻ വൈശമ്പായനൻ പറഞ്ഞുകൊടുത്ത വ്യാസ വിരചിതമായ മഹാഭാരതം; ദേവനും അസുരനും തമ്മിൽ, ധർമ്മവും അധർമ്മവും തമ്മിൽ, നന്മയും തിന്മയും തമ്മിൽ നിലയ്ക്കാതെ നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെയും അതിൽ ദേവപക്ഷം കൈവരിക്കുന്ന ആത്യന്തിക വിജയങ്ങളുടെയും മഹാഖ്യാനമാണ് മഹാഭാരതം.
ചന്ദ്രവംശ രാജാവായ പ്രതീപനിൽ തുടങ്ങി യുധിഷ്ഠിരന്റെ സ്വർഗപ്രവേശംവരെയുള്ള കഥകൾ അതീവശ്രദ്ധയോടെ പുനരാഖ്യാനം ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസവിദഗ്ദനും ചരിത്ര പണ്ധിതനുമായ  ഡോ. കുര്യാസ് കുമ്പളക്കുഴി.

ഏതൊരാൾക്കും അനായാസം വായിച്ചുപോകാവുന്ന രിതിയിൽ വലിയ അക്ഷരങ്ങളിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഈ ബൃഹൃത്തായ പുസ്തകം മലയാളസാഹിത്യശാഖയ്ക്ക് ഒരു മുതൽക്കൂട്ടാണ്. തലമുറകളിൽ നിന്നും തലമുറകളിലേക്ക് മഹാഭാരതം എന്ന ഇതിഹാസം വായ്‌മൊഴിയായും വരമൊഴിയായും പകർന്നുകൊണ്ടേയിരിക്കുന്നു. മഹാഭാരതത്തിന്റെ സന്ദേശം വളരെ ലളിതവും സുതാര്യവുമാണ്. എവിടെ യാണോ ധർമ്മം അവിടെയാണു ജയം. ശ്രീകൃഷ്ണൻ ധർമ്മമാണ്. അതുകൊണ്ട്, അദ്ദേഹം നില്ക്കുന്ന പക്ഷമേ വിജയിക്കൂ. അതാണു സംഭവിച്ചതും.
നമ്മുടെ ഇതിഹാസങ്ങ ളിൽ മഹാഭാരതം മതേതരമാണ്;
മഹാഭാരതം മൂലം ഏഴുവാള്യങ്ങളിലാണ്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദാനുപദ പരിഭാഷയും ഏഴു വാള്യങ്ങളിൽ തന്നെ. ഒന്നേകാൽ ലക്ഷം ശ്ലോകങ്ങൾ. സാഗ രസമാനമായ രചന. അതിലെ മുഖ്യകഥ, എണ്ണമറ്റ ഉപാഖ്യാനങ്ങളൊഴിവാക്കി പുനരാഖ്യാനം മഹാഭാരതം മഹത്തായ ഇതിഹാസമാണ്. അത് ഓരോ ഭാരതീയനും സ്വന്തം ലോകഭാഷകളിലെ മറ്റൊരിതിഹാസവും വലുപ്പത്തിലും മഹത്വത്തിലും മഹാഭാര തത്തിനൊപ്പം വരില്ല. ഭരതചക്രവർത്തിയുടെ പേരിൽ നിന്നാണു ഭാരതം എന്ന രാഷ്ട്രനാമമുണ്ടായതെന്നു പൊതുവെ കരുതപ്പെടുന്നു. എന്നാൽ, മഹാഭാരതത്തിൽ നിന്നാണു ഭാരതം രൂപംകൊണ്ടത് എന്നും വാദിക്കാവുന്നതാണ്. അത്രയ്‌ക്കൊരു നാഭീനാളബന്ധം ഇതിഹാസവും രാഷ്ട്രവും തമ്മിലുണ്ട്.
രാഷ്ട്രഭരണത്തിനും ജനജീവിതത്തിനും ലഭിച്ച മഹത്തായ മാതൃകാപാഠമാണു മഹാഭാരതം. മനുഷ്യന്റെ അത്യാർത്തി, അതു രാജാവിനായാലും പ്രജയ്ക്കായാലും, ആപത്തിലേ കലാശിക്കൂ എന്നു മഹാഭാരതം മുന്നറിയിപ്പു തരുന്നു. അത്യാർത്തി യുടെ പാർശ്വഫലങ്ങളാണ് കാമക്രോധമദലോഭമോഹമാത്സര്യങ്ങൾ. അവയെല്ലാം കൂടി സംഘടിക്കുമ്പോൾ അധർമ്മത്തിന്റെ പടയൊരുക്കം പൂർത്തിയാകും. അതാണു കൗരവ പക്ഷത്തു സംഭവിച്ചത്.
നന്മയും തിന്മയും തമ്മിൽ, ധർമ്മവും അധർമ്മവും തമ്മിൽ, വെളിച്ചവും ഇരുട്ടും തമ്മിൽ നിരന്തരം അരങ്ങേറുന്ന സമരത്തിന്റെ ഐതിഹാസിക പ്രതീകമാണു പുരാണ പ്രസിദ്ധമായ ദേവാസുര സംഘർഷം. അതിൽ പലപ്പോഴും അസുരപക്ഷം വിജയം നേടി ലോകത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തും. പക്ഷേ, അതു താത്കാലികം മാത്രമാണ്. ആത്യന്തിക വിജയം എപ്പോഴും ദേവപക്ഷത്തിനായിരിക്കും.
ഇതുതന്നെയാണു മഹാഭാരതത്തിലും സംഭവിക്കുന്നത്. ആദ്യഘട്ടങ്ങളിലെല്ലാം ദുര്യോധനാദികൾ നേടുന്ന വിജയങ്ങൾ നമ്മെ ആകുലപ്പെടുത്തുന്നു. ഭീമനെ വധി ക്കാനുള്ള ശ്രമങ്ങൾ, കള്ളച്ചൂതിൽ യുധിഷ്ഠിരനുണ്ടാകുന്ന പരാജയം, രാജ്യനി ഷേധം, പാഞ്ചാലീ വസ്ത്രാക്ഷേപം, അരക്കില്ലത്തിൽ പാണ്ഡവരെ ചുട്ടുകൊല്ലാ നുള്ള ശ്രമം, വനവാസം, അജ്ഞാതവാസം തുടങ്ങിയവയെല്ലാം കൗരവപക്ഷം നേടിയ താത്കാലിക വിജയങ്ങളാണ്. പക്ഷേ, അവസാനം കുരുക്ഷേത്രത്തിൽ ധർമ്മം അധർമ്മത്തിന്റെ വേരറുത്തു. ഭീഷ്മദ്രോണ കർണന്മാരും പതിനൊന്ന് അക്ഷൗഹിണി സൈന്യവും ചേർന്നു തനിക്കു വിജയം നേടിത്തരുമെന്നു ദുര്യോധനൻ മോഹിച്ചു. അച്ഛനമ്മമാരുടെയും ഇളയച്ഛൻ വിദുരരുടെയും ഭീഷ്മപിതാമഹന്റെയും ദ്രോണാചാര്യരുടെയും ഉപദേ ശങ്ങളും മുന്നറിയിപ്പുകളുമൊന്നും അയാൾ വകവച്ചില്ല. അനിവാര്യമായ ദുരന്തം സ്വയം വരിക്കുകയും ചെയ്തു.
Dr. Kurias Kumbalakuzhy Mahabharatham Malayalam Books buy Online .

620 page, hard bound cover

 

Reviews

There are no reviews yet.

Be the first to review “Mahabharataham / മഹാഭാരതം”

Your email address will not be published. Required fields are marked *