തറയിൽ വിരിച്ചിട്ടിരിക്കുന്ന പേർഷ്യൻ പരവതാനിയിൽ സിഗാറിന്റെ ചാരം തട്ടിയിട്ടുകൊണ്ടു ഫെന്നൽ ചോദിച്ചു: ”ഈ മോതിരത്തിനെന്തു വിലമതിക്കും?”
”അതു നിങ്ങളറിയേണ്ട ആവശ്യമില്ല. തീർച്ചയായും നല്ല വിലമതിപ്പുള്ള ആ മോതിരത്തിനു മാർക്കറ്റിൽ ഒരു പ്രത്യേക സ്ഥാനംതന്നെയുണ്ട്.’ ഒന്നു നിർത്തിയശേഷം ഷേലിക്കു തുടർന്നു: ‘പ്രസ്തുത മോതിരം കൈയ്യടക്കിവച്ചിരിക്കുന്ന ആ മനുഷ്യനെക്കുറിച്ച് ഞാനൊരു വിവരണം തരാം. ശ്രദ്ധിച്ചു കേട്ടോളൂ. അയാൾ ഒരു വലിയ ധനികനാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന കലാവസ്തുക്കൾ സ്വന്തമാക്കാൻ എപ്പോഴും അയാൾ ആഗ്രഹിക്കുന്നു. അൽപ്പംപോലും തത്ത്വദീക്ഷയില്ലാത്തൊരാളാണ് അയാൾ. കലാവസ്തുക്കൾ മോഷണം നടത്തിക്കൊണ്ടുവന്നേൽപിക്കാനായി അയാളുടെ കീഴിൽ നല്ലൊരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർ ലോകത്തിലെ പേരുകേട്ട മ്യൂസിയങ്ങളിൽനിന്നു മികവുറ്റ കലാവസ്തുക്കൾ മോഷണംനടത്തി ആ മനുഷ്യനെ ഏല്പിച്ചിരിക്കുകയാണ്. അതിനാൽ ലോകത്തിൽവച്ച് ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിലൊന്നായി അയാളുടേതു മാറിക്കഴിഞ്ഞു.”
Santham Bheekaram/ ശാന്തം ഭീകരം
Original price was: ₹250.00.₹187.00Current price is: ₹187.00.വാസ്തവത്തിൽ എനിക്കും ഭാര്യക്കും തമ്മിൽ സ്വരച്ചേർച്ചയില്ല. പറയുമ്പോൾ ദാനിയലിന്റെ വിരലുകൾ ഗ്ലാസിൽ തട്ടി ശബ്ദമുണ്ടാക്കി. ഞങ്ങൾ ഒരുമിച്ചല്ല താമസം. പക്ഷെ അത് താങ്കളെ ബാധിക്കുന്ന പ്രശ്നമല്ല. അവളെ ആരോ ബ്ലാക്മെയിൽ ചെയ്യുന്നു. എനിക്കത് നിറുത്തണം
Santham Bheekaram / ശാന്തം ഭീകരം James Hadley chase Thriller Novel Malayalam Translation
Reviews
There are no reviews yet.