• 0 Items - 0.00
    • No products in the cart.

Shop

Aparadhi/ അപരാധി

Original price was: ₹340.00.Current price is: ₹300.00.

ആ സമയം പുറത്തെ ഏണിപ്പടികൾ ചവിട്ടിക്കയറി ആരോ വരുന്ന പാദപതനങ്ങൾ കേട്ടു. എന്റെ ഓഫീസിനടുത്തുള്ള മുറി ആറുമണിയായാൽ പൂട്ടിയിരിക്കും. പിന്നെ തുറക്കുന്നത് അടുത്ത ദിവസം രാവിലെ ഒമ്പതുമണിക്കാണ്. അതേപോലെത്തന്നെയാണ് താഴത്തെ നിലയിലെ ഫ്‌ളാറ്റുകളും. എന്റെ ഓഫീസിൽ ഞാനും ഒരു എലിയും മാത്രമായിരിക്കും ഉണ്ടാവുക. എലി മുറിയിൽത്തന്നെ ചെറിയൊരു മാളമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ വാസം അതിനകത്താണ്. ഏണിപ്പടികളിലെ ശബ്ദം കേട്ടപ്പോൾ അത് മാളത്തിൽ നിന്ന് തല പുറത്തേയ്ക്കിട്ടു.

james hadly chase combo offer

Original price was: ₹1,295.00.Current price is: ₹900.00.

ലോകോത്തര ത്രില്ലർ രചയിതാവ് ജെയിസ് ഹാഡ് ലി ചേസിന്റെ രചനകൾക്ക് എക്കാലത്തും ആരാധരുണ്ട്. കെ കെ ഭാസ്കരൻ പയ്യന്നൂരാണ് മലയാളത്തിലേക്ക് ചേസിനെ കൊണ്ടുവന്നത്. അദ്ദേഹത്തിൻ്റെ വിവർത്തനം ശ്രദ്ധേയമാണ്.
ചേസ്സ് ത്രില്ലറുകൾ വാങ്ങാം
3 പുതിയ ത്രില്ലറുകൾ 900 രൂപയ്ക്ക് വാങ്ങുമ്പോൾ ആദ്യത്തെ 200 ഓർഡറുകൾക്ക് ചേസ്സിന്റെ ത്രില്ലർ കഥകൾ വിഷപ്പാമ്പുകൾ സൗജന്യമായി ലഭിക്കുന്നു.

World-class thriller author james Hadley Chase’s writings have always had fans. KK Bhaskaran Payyannoor brought Chase to Malayalam. His translation is remarkable.
Buy chase thrillers
Buy 3 New Thrillers for Rs 900 First 200 orders get Chase’s Thriller Stories Venomous Snakes Free.

Vishamothiram

Original price was: ₹270.00.Current price is: ₹216.00.

തറയിൽ വിരിച്ചിട്ടിരിക്കുന്ന പേർഷ്യൻ പരവതാനിയിൽ സിഗാറിന്റെ ചാരം തട്ടിയിട്ടുകൊണ്ടു ഫെന്നൽ ചോദിച്ചു: ”ഈ മോതിരത്തിനെന്തു വിലമതിക്കും?”
”അതു നിങ്ങളറിയേണ്ട ആവശ്യമില്ല. തീർച്ചയായും നല്ല വിലമതിപ്പുള്ള ആ മോതിരത്തിനു മാർക്കറ്റിൽ ഒരു പ്രത്യേക സ്ഥാനംതന്നെയുണ്ട്.’ ഒന്നു നിർത്തിയശേഷം ഷേലിക്കു തുടർന്നു: ‘പ്രസ്തുത മോതിരം കൈയ്യടക്കിവച്ചിരിക്കുന്ന ആ മനുഷ്യനെക്കുറിച്ച് ഞാനൊരു വിവരണം തരാം. ശ്രദ്ധിച്ചു കേട്ടോളൂ. അയാൾ ഒരു വലിയ ധനികനാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന കലാവസ്തുക്കൾ സ്വന്തമാക്കാൻ എപ്പോഴും അയാൾ ആഗ്രഹിക്കുന്നു. അൽപ്പംപോലും തത്ത്വദീക്ഷയില്ലാത്തൊരാളാണ് അയാൾ. കലാവസ്തുക്കൾ മോഷണം നടത്തിക്കൊണ്ടുവന്നേൽപിക്കാനായി അയാളുടെ കീഴിൽ നല്ലൊരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർ ലോകത്തിലെ പേരുകേട്ട മ്യൂസിയങ്ങളിൽനിന്നു മികവുറ്റ കലാവസ്തുക്കൾ മോഷണംനടത്തി ആ മനുഷ്യനെ ഏല്പിച്ചിരിക്കുകയാണ്. അതിനാൽ ലോകത്തിൽവച്ച് ഏറ്റവും മനോഹരമായ മ്യൂസിയങ്ങളിലൊന്നായി അയാളുടേതു മാറിക്കഴിഞ്ഞു.”

Homcomgilninnoru shavappetti/ ഹോംകോംഗിൽനിന്നൊരു ശവപ്പെട്ടി

Original price was: ₹200.00.Current price is: ₹160.00.

സമയം ആറു പത്ത്. ആഫീസടച്ചു വീട്ടിലേയ്ക്കു മടങ്ങാനുദ്ദേശിക്കെ ടെലിഫോൺ ശബ്ദിച്ചു.
റിസീവർ കൈയ്യിലെടുത്തു.
‘ഹല്ലോ! നെൽസൺ സംസാരിക്കുന്നു.’
നിശബ്ദത. ഒരു വിമാനം ഇരമ്പിപ്പറന്നകലുന്ന ശബ്ദം ഫോണിൽക്കൂടി കേട്ടു. ഒപ്പം വിമാനത്താവളത്തിലെ മറ്റു ശബ്ദകോലാഹലങ്ങളും. പെട്ടെന്ന് ആ ശബ്ദമെല്ലാം നിലച്ചു. ടെലിഫോൺ ബൂത്തിന്റെ കതകടച്ചപ്പോഴാണ് ശബ്ദം നിലച്ചതായി എനിക്കു തോന്നിയത്.
‘മി. നെൽസൺ ?’
അതൊരു പുരുഷസ്വരമായിരുന്നു.
‘യെസ് ?’
‘താങ്കളൊരു സ്വകാര്യ കുറ്റാന്വേഷകനാണോ ?
‘അതെ.’
വീണ്ടും നിശബ്ദത. വേഗത കൂടിയ അയാളുടെ ശ്വാസോച്ഛ്വാസഗതി എനിക്കു കേൾക്കാമായിരുന്നു. എനിക്കിനിയും ചില നിമിഷങ്ങൾകൂടി മാത്രമേ ഇവിടെ താമസമുള്ളൂ. ഞാനിപ്പോൾ വിമാനത്താവളത്തിൽ നിന്നാണു സംസാരിക്കുന്നത്. തല്ക്കാലം എനിക്കു താങ്കളെക്കൊണ്ട് ഒരാവശ്യമുണ്ടായിരുന്നു.

Chathamma rakshasiyum kunju maloottiyum/സിപ്പി പള്ളിപ്പുറം/ചാത്തമ്മ രാക്ഷസിയും കുഞ്ഞുമാളൂട്ടിയും

Original price was: ₹110.00.Current price is: ₹83.00.

കുട്ടികളുടെ മനസ്സറിയുന്ന എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം ത്തിൻ്റെ അയത്നലളിതമായ ശൈലിയിൽ രചിച്ച മനോഹരങ്ങളായ കഥകൾ

Vigraha Moshanam / വിഗ്രഹമോഷണം

Original price was: ₹245.00.Current price is: ₹183.00.

‘സാലിസ്മാൻ’ ആ പേരു കേട്ടപ്പോൾ കെൻഡ്രിക്ക് ഞെട്ടി. ഒരു തുള്ളി വിഷം നാക്കിൽ വീണാൽ ഉണ്ടാകുന്ന പ്രതീതിയാണ് അയാൾക്ക് എപ്പോഴും ആ പേര് കേൾക്കുമ്പോൾ ഉണ്ടാകാറുള്ളത്. കാരണം, ന്യൂയോർ ക്കിൽ ഏറ്റവും കൂടുതൽ മോഷണവസ്തുക്കൾ വാങ്ങുന്ന ആളാണ് സാലിസ്മാൻ. പലപ്രാവശ്യം അയാൾ കെൻഡ്രിക്കിനെ ആ രംഗത്ത് പിന്നിലാക്കിയിട്ടുണ്ട്. അവർ രണ്ടുപേരും കീരിയും പാമ്പുപോലെയാണ്.

Vigraha Moshanam/ വിഗ്രഹമോഷണം James Hadley chase  Thriller Novel Malayalam Translation

Red Eye/ റെഡ് ഐ

Original price was: ₹300.00.Current price is: ₹225.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.

Avalude Prthikaram/ അവളുടെ പ്രതികാരം

Original price was: ₹260.00.Current price is: ₹195.00.

James Hadley Chase was a crime writer, best known for his prolific output of hard-boiled crime novels. , and he wrote under several pseudonyms, including James Hadley Chase. He is widely recognized for his engaging storytelling, complex characters, and gritty depiction of the criminal underworld.

Merlin Manroude Maranam/മെർലിൻ മൺറോയുടെ മരണം/ഡോ.മുഞ്ഞിനാട് പത്മകുമാർ

Original price was: ₹145.00.Current price is: ₹130.00.
Marilyn Monroe's was a saintly life carved with green charms.

It was blooming with love, surrounded by the forest lakes of 
Rati and flowing into the unknown mystery of death. 
This is the first book in Malayalam that 
explores the secrets of love, lust and death.

പച്ചകാമനകൾ കൊണ്ട് കൊത്തിയെടുത്ത വിശുദ്ധ ജീവിതമായിരുന്നു മെർലിൻ മൺറോയുടേത്.

അത് പ്രണയത്താൽ പൂത്തുലഞ്ഞതും രതിയുടെ വനസരോവരങ്ങളാൽ ചുറ്റപ്പെട്ടതും മരണത്തിൻ്റെ അജ്ഞാതരഹസ്യത്തിലേക്ക് ഒഴുകിപ്പരന്നതുമായിരുന്നു.

പ്രണയത്തിൻ്റെയും രതിയുടേയും മരണത്തിൻ്റെയും രഹസ്യങ്ങൾ

തേടുന്ന പുസ്തകം ആദ്യമായി മലയാളത്തിൽ.

 

Urmmila/ ഊർമ്മിള/പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി

Original price was: ₹140.00.Current price is: ₹120.00.

വിരഹവിഷാദങ്ങളുടെ ഋതുക്കൾ കടഞ്ഞെടുത്ത ജന്മമായിരുന്നു ഊർമ്മിളയുടേത്. 

അന്തഃപുരത്തിനുള്ളിലെ  സുഖദുഃഖങ്ങൾക്കിടയിലും  അവരുടെ  തരളിത  ഹൃദയം ഒരിറ്റ് സ്നേഹത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു.

പ്രണയവും ഹർഷവും സ്വപ്നസദൃശമായ നിമിഷവും കൂടിക്കലർന്ന ഊർമ്മിളയുടെ ജീവിതാനുഭവങ്ങളെ വികാരസാന്ദ്രമായ ഭാഷയിൽ അവതരിപ്പിക്കുന്ന നോവൽ.

Urmila's birth was marked by periods of grief.

Despite the pleasures and sorrows inside the palace, 
their thin hearts were thirsting for one love.

The novel presents Urmila's life experiences in an emotional language, 
mixed with love, joy and a dream-like moment.

hridaya geethika/ടി.പി.ശാസ്തമംഗലം/ഹൃദയഗീതിക

Original price was: ₹190.00.Current price is: ₹142.00.

ഏതാനും മലയാള ചലച്ചിത്ര ഗാനങ്ങൾ തിരഞ്ഞെടുത്ത് ഓരോന്നിൻ്റെയും ഭാവം, അർത്ഥം, മനോഹര സംഗീതം, രചനാവൈഭവം തുടങ്ങിയവയെയെല്ലാം വിശദമായി അപഗ്രഥിച്ച് എഴുതിയ ഒരു പാട്ടുകാവ്യം. വായിച്ചാലും വായിച്ചാലും മതിവരാത്ത, വീണ്ടും വീണ്ടും വായിക്കാൻ കൊതിക്കുന്ന അപൂർവ്വ ഗ്രന്ഥം.

Selecting a few Malayalam film songs, analyzing in detail the essence,
meaning, music beauty, composition etc. of each one. 
A rare book that you can't stop reading and want to read again and again.

Malayalam Graphic Novel/ഗൾഫും പടി പി.ഒ/galfum padi P.O/സഗീർ

Original price was: ₹300.00.Current price is: ₹250.00.

പ്രവാസ ജീവിതത്തിൻ്റെ കാണാപ്പുറങ്ങളിൽ നിന്ന് കാർട്ടൂണിൻ്റെ കാക്കക്കണ്ണ്  ചികഞ്ഞെടുക്കുന്ന അനുഭവഖണ്ഡങ്ങളുടെ ഹൃദ്യമായ ദൃശ്യാവിഷ്കാരമാണ് സഗീറിൻ്റെ ഗൾഫും പടി പി.ഒ.

നർമ്മത്തിന് മാത്രമല്ല, നൊമ്പരങ്ങൾക്കും  കാർട്ടൂണിൽ ഇടമുണ്ടെന്ന്  അടയാളപ്പെടുത്തുന്ന ഗൾഫനുഭവത്തിൻ്റെ ഏറ്റവും സംവേദിയായ സാക്ഷ്യം.

മലയാളത്തിൽ ഇങ്ങനെയൊന്ന് ഇതാദ്യം.

Sagheer's Gulfum Padi P.O. is a poignant depiction of the cartoon's 
crow-eyed experiences of life in exile.
The most sensitive testimony of the Gulf experience which marks that 
there is room in cartoons not only for humor but also for sorrows.

This is the first time in Malayalam.

Books in Malayalam | Veendu Vicharam/വീണ്ടുവിചാരം/സി.രാധാകൃഷ്ണൻ

Original price was: ₹190.00.Current price is: ₹143.00.

ചലനാത്മകമായ കാലത്തിന്റെ അനുഭവ സാക്ഷ്യങ്ങളെയും സമൂഹത്തിനു പലപ്പോഴായി നഷ്ടപ്പെടുന്ന വീണ്ടുവിചാരങ്ങളെയും നേരിന്റെ നേർവഴിയിലൂടെ കാട്ടിത്തരുന്ന മുപ്പത്തിയാറ് ലേഖനങ്ങൾ.

Thirty-six articles that provide direct evidence of dynamic times and the often-missing reflections of society.

Veendu Vicharam is one of his popular books, a collection of essays on diverse topics.

pudavathumbil Othukkivecha Viplavangal/എച്ച്മുക്കുട്ടി/പുടവത്തുമ്പിൽ ഒതുക്കിവെച്ച വിപ്ലവങ്ങൾ

Original price was: ₹270.00.Current price is: ₹203.00.

മെട്ടിയണിഞ്ഞ മൈലാഞ്ചിച്ചുവപ്പുള്ള കാൽ വിരലുകൾക്ക് മോഹിപ്പിക്കുന്ന സൌന്ദര്യമുണ്ടെന്നാണ് വിശ്വാസം . മുതിർന്നവർ പലരും പറയുന്നതു കേട്ടും പിന്നെ സിനിമകൾ കണ്ടും കഥകൾ വായിച്ചും ഒക്കെ ഉറപ്പിച്ചു കിട്ടിയിട്ടുള്ള ഒരു ബാല്യകാല വിശ്വാസമാണത്.

എച്ച്മുക്കുട്ടി എഴുതിയ ലേഖനങ്ങളുടെ സമാഹാരം

1 2 3 6