• 0 Items - 0.00
    • No products in the cart.

Shop

Political Cartoons/Aakruthy Vikrithy/ആകൃതി വികൃതി/പ്രസന്നൻ ആനിക്കാട്

Original price was: ₹300.00.Current price is: ₹225.00.

മുഖമാണ് മനസിൻ്റെ കണ്ണാടി.മനുഷ്യ ശരീരത്തെ ഒരു തീവണ്ടിയോട് താരതമ്യം ചെയ്താൽ മുഖമുൾപ്പെടുന്ന തലയാണ് എഞ്ചിൻ. ട്രെയിൻ വരയ്ക്കുന്നവർ ആദ്യം വരയ്ക്കുക എഞ്ചിനായിരിക്കും.
എന്നാൽ കാർട്ടൂണിലും കാരിക്കെച്ചറിലും മറ്റും മുഖത്തിന്റെ സ്ഥാനത്ത്
കാലിൽ നിന്നാകാം ആശയത്തിൻ്റെ വേര് പൊട്ടുക..!
അവിടെ നിന്നും വിവിധ ആകൃതികളിലൂടെയാണ് ആശയത്തിൻ്റെ വികൃതികൾ ഉരുത്തിരിയുക.
ഇത്തരത്തിലുള്ള അനേകം ആകൃതികളുടെ സങ്കലനമകുന്നു ഓരോ
കാർട്ടൂണും.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്
വരച്ച കാർട്ടൂണുകളിൽ നിന്നും കാലത്തെ. അടയാളപ്പെടുത്തുന്ന കുറെ
കാർട്ടൂണുകൾ കുറിയ്ക്കുകൊള്ളുന്ന കുറിപ്പുകൾ സഹിതം അവതരിപ്പിക്കുന്നു.

Cartoons of Prasannan Anikkadu during the last four decades.
Cartoons are presented with notes. Each cartoon is a combination of many shapes.
Political Cartoons by Prasannan Anikkadu. 
Akruthi Vikruthi is a book that features his humourous & insightful 
drawings on various topics in India and Kerala. 

Aesop Fables Moral stories in Malayalam/ഈസോപ്പ് കഥകൾ/ഗുണപാഠ കഥകൾ

Original price was: ₹150.00.Current price is: ₹113.00.

aesops fables moral stories are collection of moral stories. Readable by children and adults both. A collection of retold stories in Malayalam with attractive illustrations.

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വായിക്കാനുതകുന്ന വാമൊഴി കഥകളുടെ പുനരാഖ്യാനം ചിത്രങ്ങളോടൊപ്പം.

വിഡ്ഢിയായ കാക്കയുടെ ചോദ്യം കേട്ട് അരയന്നങ്ങൾ മന്ദഹസിച്ചു. അതിലൊരുവൻ പറഞ്ഞു, “നോക്കൂ, ഞങ്ങളും നിന്നെപ്പോലെ കറുത്തിട്ടായിരുന്നു. ഈ കുളത്തിൽ മുങ്ങിയപ്പോൾ ഞങ്ങളുടെ നിറം വെള്ളയായതാണ്.” കാക്കയ്ക്ക് അത്ഭുതമായി.

പലപ്പോഴായി ചിലർ/ Palappozhayi Chilar/എസ്.മോഹൻ

Original price was: ₹140.00.Current price is: ₹105.00.

17 ലേഖനങ്ങളിലൂടെ, നാമറിയാത്ത സംഭവങ്ങളും, അറിയാത്ത വ്യക്തിത്വങ്ങളും അവരുടെ ജീവിതകഥകളും വെള്ളിത്തിരയിലൂടെന്ന പോലെ കടന്നുപോകുന്നു. ലളിതവും അകൃത്രിമവുമായആഖ്യാനശൈലി അനായാസകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുന്നു.

കാമ്പിശ്ശേരിയിൽ തുടങ്ങി കൊച്ചു ഗോവിന്ദൻ സ്വാമിയിൽ അവസാനിക്കുന്ന ഓർമ്മകളുടെ സഞ്ചാരം.

Through 17 articles, unknown events, unknown personalities and 
their life stories pass through the silver screen. 
The simple and uncluttered narrative style provides 
an effortless reading experience.
A journey of memories starting from Campissery and ending at Kochu Govindan Swamy.
 

Malayalam Historical Novels – ഇരട്ടവര | Buy Online/ഷിജോ വി.വർഗീസ്/Irattavara

Original price was: ₹120.00.Current price is: ₹90.00.

malayalam historical novels, കഥ, കവിത, നോവൽ വിഭാഗങ്ങളിലെ
ശ്രദ്ധേയ രചനകളെ ഉപജീവിച്ചു രചിച്ച
ഇരുപത്തിരണ്ട് പഠനങ്ങളുടെ സമാഹാരം. മലയാളത്തിലെ പുതുരചനകളുടെ
നാനാർത്ഥങ്ങളെയും ഈ പഠനം അടയാളപ്പെടുത്തുന്നു.

A compilation of twenty-two studies. 

Pukran/പുക്രൻ | ഒരു ക്രിസ്മസ് സമ്മാനത്തിൻ്റെ കഥ/ജോയ് ഡാനിയൽ

Original price was: ₹200.00.Current price is: ₹150.00.

നിങ്ങൾക്ക് മലമുകളിലേക്ക് യാത്ര തുടങ്ങാൻ സമയമായി. അങ്ങകലെ, കുന്നിൻ്റെ മുകളിൽ, തണുത്ത രാവിൽ, ചീവീടിൻ്റെ താളം പിടിയ്ക്കലിൽ, ലാസ്യഭാവത്തോടെ അന്ധകാരത്തിൻ്റെ കമ്പളം പുതച്ചുകിടക്കുന്ന ഇഞ്ചക്കാടുകൾക്കപ്പുറമുള്ള ചെറുകുടിലിലേക്ക്.

It’s time for you to start your journey up the hill. There, on the hilltop, in the cold night, to the little hut beyond the thickets of ginger,
where the blanket of darkness lays lazily on the chirping of chives.

Best Malayalam Novels: അമേരിക്ക – ജോർജ് മണ്ണിക്കരോട്ട്

Original price was: ₹200.00.Current price is: ₹150.00.

മലയാളികളുടെ ആദ്യകാല കുടിയേറ്റത്തിന്‍റെയും അവരുടെ അതിജീവനത്തിന്‍റെയും നേർക്കാഴ്ച. അമേരിക്കൻ മലയാളി മനസ്സിന്‍റെ സങ്കീർണ്ണ ജീവിത പശ്ചാത്തലങ്ങളിലേക്കും വൈയക്തികമായ അനുഭവപ്രപഞ്ചത്തിലേക്കും ജീവിതത്തിന്‍റെ ആഴങ്ങൾ തേടുന്ന ശ്രദ്ധേയമായ നോവൽ.

America is one of the best malayalam novels of all time by George Mannickarottu. It visualises the complex life backgrounds of an american malayali mind. Novelist George Mannickarottu takes us to the depths of life and personal experience.

Lalitham/ലളിതം/രമേഷ് പുതിയ മഠം

Original price was: ₹180.00.Current price is: ₹135.00.

കെ.പി.എ.സി. ലളിത. അഞ്ഞുറ്റിയമ്പതിലധികം
വേഷപ്പകർച്ചകളാൽ മലയാളിയുടെ ആസ്വാദനത്തെ സമ്പുഷ്ടമാക്കിയ മഹാനടിയെ സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖർ അടയാളപ്പെടുത്തുന്നു. വിഖ്യാത സംവിധായകൻ അടൂർ
ഗോപാലകൃഷ്ണൻ മുതൽ ജയകുമാർവരെയുള്ളവരുടെ ഓർമ്മകൾ. മികവുറ്റ പഠനങ്ങൾ. ഒപ്പം സ്വന്തം കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും നിരീക്ഷിക്കുന്ന കെ.പി.എ.സി. ലളിതയുടെ അപൂർവ
അനുഭവവും.

Mohana Rangangal/ മോഹനരാഗങ്ങൾ/ എ ചന്ദ്രശേഖർ

Original price was: ₹150.00.Current price is: ₹113.00.

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ.അഭിനയജീവിതത്തിന്റെ 40 വർഷം തികച്ചു 2018ൽ. പത്മശ്രീ, വിവിധ സർവകലാശാകളുടെ ഓണറ്ററി ഡോക്ടറേറ്റുകൾ, ദേശീയ സംസ്ഥാന ബഹുമതികൾ തുടങ്ങിയവ നേടി. ചലച്ചിത്രരംഗത്ത് നടനും ഗായകനും നിർമാതാവും വിതരണക്കാരനുമെല്ലാമായി സജീവം. ടെറിറ്റോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ. വിവിധ സർക്കാർ പദ്ധതികളുടെ ഗുഡ് വിൽ അംബാസഡർ. അരങ്ങിലും സജീവം. മലയാളത്തിലെ എക്കാലത്തെയും വൻഹിറ്റുകളുടെ നിർമാതാവും നായകനും.

A. Chandrasekhar’s Mohana Ragangal interviews with Mohanlal.
Mohanlal, One of India’s finest actors. Completed 40 years of acting career in 2018. Honoured with Padma Shri, Honorary Doctorates of various Universities,
​​National State Honors, Lt. Col. in the Territorial Army etc. Active in film industry as actor, singer, producer and distributor. The producer and hero of the greatest hits.

Zoom lensiloode Mohanlal/ സൂം ലെൻസിലൂടെ മോഹൻലാൽ/ കൊല്ലം മോഹൻ

Original price was: ₹160.00.Current price is: ₹120.00.

മോഹൻലാൽ നിശ്ചല ഛായാഗ്രഹണത്തിനോട് ഇന്നും ഏറെ സഹകരിക്കുന്ന നടനാണ്. ലാലിന്റെ പ്രത്യേകത നിറഞ്ഞ സ്റ്റില്ലുകളും അവയ്ക്ക് പിന്നിലെ അനുഭവങ്ങളും കഥകളുമാണ് ‘സൂം ലെൻസി’ലൂടെ മോഹൻ പറയുന്നത്. -വിമലാരാജാകൃഷ്ണൻ

Vakkinte Udayavare thedi/വാക്കിൻ്റെ ഉടയവരെത്തേടി/ബാബുവികാസ്

Original price was: ₹140.00.Current price is: ₹105.00.

ഒരു സംഘാടകന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ കുറിപ്പുകൾ വായനക്കാർക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കും.
സംഘാടകർക്കും ഇനി സംഘാടകരാകുന്നവർക്കും  പ്രയോജനപ്പെടുന്ന പുസ്തകം

Ormmakalile Ramanujam/ഓർമ്മകളിലെ രാമാനുജം/ഡോ. ആർ ബി രാജലക്ഷ്മി

Original price was: ₹230.00.Current price is: ₹173.00.

പ്രൊഫ. എസ്. രാമാനുജം(Ormmakalile Ramanujam), കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം മലയാളനാടകരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
മലയാളക്കരയുടെ എല്ലാമുക്കിലും മൂലയിലും വരെ തന്റെ നാടകപരിശീലന
പരിപാടികളുമായി ഈ കുറിയ മനുഷ്യൻ നടന്നുചെന്നു. മലയാളനാടകരംഗത്ത് കഴിഞ്ഞ കുറെ കാലമായി സജീവസാന്നിദ്ധ്യമറിയിച്ചിട്ടുള്ള മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ
പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ധന്യതയാർന്ന ഒരു ജീവിതമായിരുന്നു പ്രൊഫ. രാമാനുജത്തിന്റേത്.
മലയാളനാടകവേദിയുടെ വികാസപരിണാമങ്ങളിൽ ഭാഷാതീതമായ നവഭാവുകത്വം ചൊരിഞ്ഞ അതിശയമാണ് പ്രൊഫ. രാമാനുജം.
തമിഴും മലയാളവും ഇടകലർന്നുള്ള ഭാഷണശകലങ്ങൾ ഏതു പ്രായക്കാരെയും ചേർത്തുപിടിക്കുന്ന സ്‌നേഹവായ്‌പോടെ ഉരുക്കഴിക്കുന്ന രാമാനുജം എന്ന നാടകഗുരു എക്കാലത്തെയും നാടകചൈതന്യമാണ്.

Nattu Velicham/നാട്ടുവെളിച്ചം/ ഡോ. ജോസ് പാറക്കടവിൽ

Original price was: ₹140.00.Current price is: ₹105.00.

(Nattu Velicham)കണ്ണിൽ കുത്തിയാൽ അറിയാത്ത കൂരിരുട്ട് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഠിനമായ ഈ കൂരിരുട്ട് നമുക്ക് അപരിചിതമായി. ഇന്ന് ഇരുട്ടിനെ കീഴടക്കുവാൻ എത്രയോ സംവിധാനങ്ങൾ നമ്മുടെ കൈപ്പിടിയിലുണ്ട്.
അമ്പതുവർഷം മുമ്പുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്നവർ നിലാവില്ലാത്ത രാത്രികളിലെ കൂരിരുട്ടിന്റെ കഠിനതയിൽ വിഷമിച്ചവരാണ്; പ്രത്യേകിച്ചും പുറത്ത് സഞ്ചരിക്കേണ്ടിവരുമ്പോൾ. പട്ടണങ്ങളിൽ അങ്ങിങ്ങായി വിളക്കുമരങ്ങൾ അൽപം വെളിച്ചം പരത്തി. വിളക്കുമരത്തിന്റെ മുകളിലെ ചില്ലുകൂട്ടിനുള്ളിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്ക് സന്ധ്യയിൽ തെളിയും. ഓരോദിവസവും വിളക്ക് തെളിക്കുന്നയാൾ എണ്ണയൊഴിച്ച് തിരികൊളുത്തും. എണ്ണവറ്റി കരിന്തിരി കത്തി വിളക്കണയുമ്പോൾ അവിടെയും കൂരിരുട്ട് ആധിപത്യം സ്ഥാപിക്കും.

Ente Bobanum Molium by cartoonist Toms/എൻ്റെ ബോബനും മോളിയും/കാർട്ടൂണിസ്റ്റ് റ്റോംസ്

Original price was: ₹490.00.Current price is: ₹400.00.

എല്ലാവരും കാണുന്നത് Cartoonist Toms കാണുന്നില്ല. എല്ലാവരും കേൾക്കുന്നത് ടോംസ് കേൾക്കുന്നുമില്ല. മറ്റാരും കാണാത്തതും കേൾക്കാത്തതുമായിരുന്നു ടോംസിന്റെ ലോകം. ആറാമാതൊരിന്ദ്രയം ടോംസ് തുറന്നു വെച്ചിരിക്കുന്നു. വരയുടെയും ചിരിയുടെയും ചിന്തയുടെയും ഒരാറാമിന്ദ്രിയം.

ചിരിചിന്തകളുടെ ഒരാറാം തമ്പുരാൻ.

shyamayanam/ശ്യാമായനം/എ. ചന്ദ്രശേഖർ

Original price was: ₹175.00.Current price is: ₹132.00.

ശ്യാമപ്രസാദ് (shyamayanam) എന്ന അതുല്യസംവിധായകനെയും അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം

pudavathumbil Othukkivecha Viplavangal/എച്ച്മുക്കുട്ടി/പുടവത്തുമ്പിൽ ഒതുക്കിവെച്ച വിപ്ലവങ്ങൾ

Original price was: ₹270.00.Current price is: ₹203.00.

മെട്ടിയണിഞ്ഞ മൈലാഞ്ചിച്ചുവപ്പുള്ള കാൽ വിരലുകൾക്ക് മോഹിപ്പിക്കുന്ന സൌന്ദര്യമുണ്ടെന്നാണ് വിശ്വാസം . മുതിർന്നവർ പലരും പറയുന്നതു കേട്ടും പിന്നെ സിനിമകൾ കണ്ടും കഥകൾ വായിച്ചും ഒക്കെ ഉറപ്പിച്ചു കിട്ടിയിട്ടുള്ള ഒരു ബാല്യകാല വിശ്വാസമാണത്.

എച്ച്മുക്കുട്ടി എഴുതിയ ലേഖനങ്ങളുടെ സമാഹാരം

Chathamma rakshasiyum kunju maloottiyum/സിപ്പി പള്ളിപ്പുറം/ചാത്തമ്മ രാക്ഷസിയും കുഞ്ഞുമാളൂട്ടിയും

Original price was: ₹110.00.Current price is: ₹83.00.

കുട്ടികളുടെ മനസ്സറിയുന്ന എഴുത്തുകാരൻ സിപ്പി പള്ളിപ്പുറം ത്തിൻ്റെ അയത്നലളിതമായ ശൈലിയിൽ രചിച്ച മനോഹരങ്ങളായ കഥകൾ

1 4 5 6