• 0 Items - 0.00
    • No products in the cart.

Shop

Zoom lensiloode Mohanlal/ സൂം ലെൻസിലൂടെ മോഹൻലാൽ/ കൊല്ലം മോഹൻ

Original price was: ₹160.00.Current price is: ₹120.00.

മോഹൻലാൽ നിശ്ചല ഛായാഗ്രഹണത്തിനോട് ഇന്നും ഏറെ സഹകരിക്കുന്ന നടനാണ്. ലാലിന്റെ പ്രത്യേകത നിറഞ്ഞ സ്റ്റില്ലുകളും അവയ്ക്ക് പിന്നിലെ അനുഭവങ്ങളും കഥകളുമാണ് ‘സൂം ലെൻസി’ലൂടെ മോഹൻ പറയുന്നത്. -വിമലാരാജാകൃഷ്ണൻ

Vakkinte Udayavare thedi/വാക്കിൻ്റെ ഉടയവരെത്തേടി/ബാബുവികാസ്

Original price was: ₹140.00.Current price is: ₹105.00.

ഒരു സംഘാടകന്റെ മനസ്സിൽ ചിതറിക്കിടക്കുന്ന ചിത്രങ്ങൾ പെറുക്കിയെടുത്ത് ചേർത്തുവെച്ച ഈ കുറിപ്പുകൾ വായനക്കാർക്ക് പുതിയൊരു വായനാനുഭവം സമ്മാനിക്കും.
സംഘാടകർക്കും ഇനി സംഘാടകരാകുന്നവർക്കും  പ്രയോജനപ്പെടുന്ന പുസ്തകം

Ormmakalile Ramanujam/ഓർമ്മകളിലെ രാമാനുജം/ഡോ. ആർ ബി രാജലക്ഷ്മി

Original price was: ₹230.00.Current price is: ₹173.00.

പ്രൊഫ. എസ്. രാമാനുജം(Ormmakalile Ramanujam), കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം മലയാളനാടകരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
മലയാളക്കരയുടെ എല്ലാമുക്കിലും മൂലയിലും വരെ തന്റെ നാടകപരിശീലന
പരിപാടികളുമായി ഈ കുറിയ മനുഷ്യൻ നടന്നുചെന്നു. മലയാളനാടകരംഗത്ത് കഴിഞ്ഞ കുറെ കാലമായി സജീവസാന്നിദ്ധ്യമറിയിച്ചിട്ടുള്ള മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ
പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ധന്യതയാർന്ന ഒരു ജീവിതമായിരുന്നു പ്രൊഫ. രാമാനുജത്തിന്റേത്.
മലയാളനാടകവേദിയുടെ വികാസപരിണാമങ്ങളിൽ ഭാഷാതീതമായ നവഭാവുകത്വം ചൊരിഞ്ഞ അതിശയമാണ് പ്രൊഫ. രാമാനുജം.
തമിഴും മലയാളവും ഇടകലർന്നുള്ള ഭാഷണശകലങ്ങൾ ഏതു പ്രായക്കാരെയും ചേർത്തുപിടിക്കുന്ന സ്‌നേഹവായ്‌പോടെ ഉരുക്കഴിക്കുന്ന രാമാനുജം എന്ന നാടകഗുരു എക്കാലത്തെയും നാടകചൈതന്യമാണ്.

Nattu Velicham/നാട്ടുവെളിച്ചം/ ഡോ. ജോസ് പാറക്കടവിൽ

Original price was: ₹140.00.Current price is: ₹105.00.

(Nattu Velicham)കണ്ണിൽ കുത്തിയാൽ അറിയാത്ത കൂരിരുട്ട് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഠിനമായ ഈ കൂരിരുട്ട് നമുക്ക് അപരിചിതമായി. ഇന്ന് ഇരുട്ടിനെ കീഴടക്കുവാൻ എത്രയോ സംവിധാനങ്ങൾ നമ്മുടെ കൈപ്പിടിയിലുണ്ട്.
അമ്പതുവർഷം മുമ്പുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്നവർ നിലാവില്ലാത്ത രാത്രികളിലെ കൂരിരുട്ടിന്റെ കഠിനതയിൽ വിഷമിച്ചവരാണ്; പ്രത്യേകിച്ചും പുറത്ത് സഞ്ചരിക്കേണ്ടിവരുമ്പോൾ. പട്ടണങ്ങളിൽ അങ്ങിങ്ങായി വിളക്കുമരങ്ങൾ അൽപം വെളിച്ചം പരത്തി. വിളക്കുമരത്തിന്റെ മുകളിലെ ചില്ലുകൂട്ടിനുള്ളിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്ക് സന്ധ്യയിൽ തെളിയും. ഓരോദിവസവും വിളക്ക് തെളിക്കുന്നയാൾ എണ്ണയൊഴിച്ച് തിരികൊളുത്തും. എണ്ണവറ്റി കരിന്തിരി കത്തി വിളക്കണയുമ്പോൾ അവിടെയും കൂരിരുട്ട് ആധിപത്യം സ്ഥാപിക്കും.

shyamayanam/ശ്യാമായനം/എ. ചന്ദ്രശേഖർ

Original price was: ₹175.00.Current price is: ₹132.00.

ശ്യാമപ്രസാദ് (shyamayanam) എന്ന അതുല്യസംവിധായകനെയും അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങളെയും അടയാളപ്പെടുത്തുന്ന പുസ്തകം

Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ

Original price was: ₹350.00.Current price is: ₹263.00.

ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).

1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.

Ammayavan orungumbol/അമ്മയാവാൻ ഒരുങ്ങുമ്പോൾ

Original price was: ₹270.00.Current price is: ₹202.00.

“എം എന്ന സ്ത്രീയും അവരുടെ ഭർത്താവും കൂടി ചികിത്സയ്ക്കെത്തി. ഭാര്യയ്ക്ക് മുപ്പതു വയസ്സു പ്രായം. കണ്ടാൽ സുന്ദരിയൊന്നുമല്ല. എന്നാൽ നല്ല ആരോഗ്യം. ഭർത്താവ് മുപ്പത്തഞ്ചുകാരൻ. അതുപോലെ തന്നെ ആരോഗ്യവാൻ. ഈരാറ്റുപേട്ടയിലെ നല്ലൊരു റബ്ബർ കർഷകൻ. താമസിച്ചുള്ള വിവാഹമായിരുന്നു…………”

അമ്മയാവാൻ ഒരുങ്ങുന്ന എല്ലാ പെൺകുട്ടികളും വായിക്കേണ്ട പുസ്തകം. ഏവരും വീട്ടിൽ സൂക്ഷിക്കേണ്ട അപൂർവ്വ റഫറൻസ് ഗ്രന്ഥം.

Author shares his experiences as gynacologist. He explains gynic disorders in men and women. A complete reference informative book for reference (for mothers, married couples expecting child).

1 5 6