ശശാങ്കപുരം എന്ന സാങ്കല്പിക രാജ്യം. ആ രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത നിയമസംഹിത – കമ്പപ്പോല്‍. കമ്പപ്പോലിനോളം പൈതൃകവും വൈശിഷ്ട്യവും പേറുന്ന മറ്റൊന്നില്ല. അടിച്ചമര്‍ത്തലുകളെയും കീഴടക്കലുകളെയും ഭേദിച്ച് രണഭേരി മുഴക്കുന്ന മനുഷ്യേച്ഛ എന്ന മഹാശക്തി. സമകാലജീവിതത്തിന്റെ സംഘര്‍ഷ സ്ഥലികളോട് അന്യാപദേശ രൂപേണ പ്രതികരിക്കുന്ന നോവല്‍. ജാതിവര്‍ണ്ണഭേദങ്ങള്‍ മനുഷ്യന് എന്ന മഹത്തായ അനുഭവത്തെ തുച്ഛമാക്കുന്നതിനെതിരായ പടവാളായി മാറുന്ന കൃതി.
ആനഡോക്ടർ എന്നറിയപ്പെട്ട ഡോ.വി.കൃഷ്മമൂർത്തിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ജയമോഹൻ എഴുതിയ അസാധാരണമായ നോവൽ.
ഡോ.കെ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഡോ.വി.കൃഷ്ണമൂർത്തിയുടെ ജീവിതം ആനകൾക്കായി സമർപ്പിച്ചതായിരുന്നു.
An unusual novel written by Jayamohan with Dr. V. Krishnamurthy,
popularly known as the Aanadoctor, as the main character.
Dr. V. Krishnamurthy's life was dedicated to elephants.
ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
Reviews
There are no reviews yet.