ലോക സാഹിത്യത്തിനുള്ള ഇന്ത്യന്‍ സംഭാവനയാണ് ആരണ്യക്. പടിഞ്ഞാറന്‍ ബീഹാറിലെ പൂര്‍ണ്ണിയ, ഭഗല്‍പ്പൂര്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖല യിലൊരിടത്ത് തൊഴില്‍ ചെയ്യാനെത്തിയ സത്യചരണ്‍ എന്ന കല്ക്കത്തക്കാരന് ബംഗാളി യുവാവിന്റെ അനുഭവങ്ങളും ഭ്രമകല്പനകളും ആലേഖനം ചെയ്യപ്പെട്ട ഈ കൃതി ഒരു അത്ഭുത രചനയായി കണക്കാക്കപ്പെടുന്നു. സ്വാനുഭവം കുറിച്ചിട്ട ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ആരണ്യക് എഴുതപ്പെട്ടിട്ടുള്ളത.് വനത്തോടുചേര്‍ന്ന് ജീവിക്കുന്ന ആദിവാസികള്‍, വനം, വനത്തിന്റെ ഋതുഭേദങ്ങള്‍, മാറിമറിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്, ആചാരങ്ങള്‍, വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ അനുഭവതലങ്ങള്‍ മനസ്സിലേല്പിക്കുന്ന ഭ്രമകല്പനകള് എന്നിവ ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ വനത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച രേഖകൂടിയാണ്.
Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ
Original price was: ₹350.00.₹263.00Current price is: ₹263.00.ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).
1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
Reviews
There are no reviews yet.