ലോക സാഹിത്യത്തിനുള്ള ഇന്ത്യന്‍ സംഭാവനയാണ് ആരണ്യക്. പടിഞ്ഞാറന്‍ ബീഹാറിലെ പൂര്‍ണ്ണിയ, ഭഗല്‍പ്പൂര്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖല യിലൊരിടത്ത് തൊഴില്‍ ചെയ്യാനെത്തിയ സത്യചരണ്‍ എന്ന കല്ക്കത്തക്കാരന് ബംഗാളി യുവാവിന്റെ അനുഭവങ്ങളും ഭ്രമകല്പനകളും ആലേഖനം ചെയ്യപ്പെട്ട ഈ കൃതി ഒരു അത്ഭുത രചനയായി കണക്കാക്കപ്പെടുന്നു. സ്വാനുഭവം കുറിച്ചിട്ട ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ആരണ്യക് എഴുതപ്പെട്ടിട്ടുള്ളത.് വനത്തോടുചേര്‍ന്ന് ജീവിക്കുന്ന ആദിവാസികള്‍, വനം, വനത്തിന്റെ ഋതുഭേദങ്ങള്‍, മാറിമറിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്, ആചാരങ്ങള്‍, വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ അനുഭവതലങ്ങള്‍ മനസ്സിലേല്പിക്കുന്ന ഭ്രമകല്പനകള് എന്നിവ ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ വനത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച രേഖകൂടിയാണ്.
Kadalasu Thony/കടലാസു തോണി/ജോയ് സി
Original price was: ₹380.00.₹285.00Current price is: ₹285.00.മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
Kadalasu Thoni is a story of tsunami survival.
A novelist who has touched the heart of the human mind
മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.
കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്,
അക്കൂട്ടത്തിലെങ്ങാനും കാണും."
Reviews
There are no reviews yet.