പ്രൊഫ. എസ്. രാമാനുജം, കഴിഞ്ഞ നാലു പതിറ്റാണ്ടിലധികം മലയാളനാടകരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം.
മലയാളക്കരയുടെ എല്ലാമുക്കിലും മൂലയിലും വരെ തന്റെ നാടകപരിശീലന
പരിപാടികളുമായി ഈ കുറിയ മനുഷ്യൻ നടന്നുചെന്നു. മലയാളനാടകരംഗത്ത് കഴിഞ്ഞ കുറെ കാലമായി സജീവസാന്നിദ്ധ്യമറിയിച്ചിട്ടുള്ള മിക്കവരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ
പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ ധന്യതയാർന്ന ഒരു ജീവിതമായിരുന്നു പ്രൊഫ. രാമാനുജത്തിന്റേത്.
മലയാളനാടകവേദിയുടെ വികാസപരിണാമങ്ങളിൽ ഭാഷാതീതമായ നവഭാവുകത്വം ചൊരിഞ്ഞ അതിശയമാണ് പ്രൊഫ. രാമാനുജം.
തമിഴും മലയാളവും ഇടകലർന്നുള്ള ഭാഷണശകലങ്ങൾ ഏതു പ്രായക്കാരെയും ചേർത്തുപിടിക്കുന്ന സ്നേഹവായ്പോടെ ഉരുക്കഴിക്കുന്ന രാമാനുജം എന്ന നാടകഗുരു എക്കാലത്തെയും നാടകചൈതന്യമാണ്.
Memoirs by Padmakumar: Ninte Chundukalkkidayile Njan/നിൻ്റെ ചുണ്ടുകൾക്കിടയിലെ ഞാൻ/ഡോ.മുഞ്ഞിനാട് പത്മകുമാർ
Original price was: ₹120.00.₹90.00Current price is: ₹90.00.സ്നേഹ വിശുദ്ധി കലർന്ന ഓർമ്മപ്പെടുത്തലുകൾ. വെള്ളാരംകല്ലുപോലെ ഋതുശോഭയാർന്ന നക്ഷത്രത്തിളക്കങ്ങൾ.
Loving memories. Seasonal starlights like silverstone.
Reviews
There are no reviews yet.