ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയ അതിശക്തമായ ഇടതുപക്ഷ സ്വരമാണ് പി കരുണാകരന്റേത്. ഉത്തര മലബാറിലെ ജനതയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ നിയമനിര്‍മാണ സഭകളില്‍ ദീര്‍ഘകാലം അംഗമായിരുന്ന പ്രഗത്ഭനായ ഈ പാര്ലമെന്റേറിയന് ഉയര്‍ത്തിയ ജനകീയ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രംഗം ആകെ മാറിമറിഞ്ഞ കഴിഞ്ഞ ഏതാനും ദശകകാലത്തെ വരച്ചു കാട്ടുന്നവയാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന പ്രസംഗങ്ങള്‍ ഓരോന്നും. ചരിത്ര – രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കും ഇവ ഏറെ വിലപ്പെട്ട രേഖകളായിരിക്കും.
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
Original price was: ₹190.00.₹170.00Current price is: ₹170.00.കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.