തോമസ് ചെറിയാന്റെ ഈപുതിയ പുസ്തകത്തില്‍ സമാഹൃതമായിട്ടുള്ള കഥകളുടെ മുഖ്യസവിശേഷതയായി എടുത്തു പറയുവാന്‍ തോന്നുന്നത്, പ്രമേയകല്പനകള്ക്ക്പൊതുവെയുള്ളസാര്വ്വദേശീയ/സാര്‍വ്വലൗകിക സ്വഭാവമാണ്. അതിനൊപ്പം തന്നെ നേര്‍പരിചയം ഇല്ലെങ്കില്‍ക്കൂടി ആര്ജിതജ്ഞാനംകൊണ്ട്നമുക്കെല്ലാം പരിചിതമായ സ്ഥലരാശികളും മനുഷ്യാവസ്ഥകളുമാണ് ഈ കഥകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ട്ദേശവിദേശ ഭിന്നതകള്‍ മറന്നുള്ള വായനയ്ക്ക് വഴങ്ങുന്ന രചനകളുമാണിവ.
കാഥികന് വി സാംബശിവന്റെ അരങ്ങും ജീവിതവും
Original price was: ₹190.00.₹170.00Current price is: ₹170.00.കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.