”കവിയും കവിതയും തമ്മില്‍, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അഭേദത്തിന്റെയും അവിഭാജ്യതയുടെയും അനുഭവമായിത്തീരുന്ന കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജീവിതത്തില്‍നിന്നും പിന്‍വാങ്ങുന്ന ഒരുതരം വേദാന്ത ദര്‍ശനമല്ല മറിച്ച്, പ്രപഞ്ച ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് നീങ്ങുന്ന കാവ്യദര്‍ശനമാണ്. ഈ കാവ്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പിറക്കുന്നതാണ് സുകേഷിന്റെ കവിത. അതുകൊണ്ടുതന്നെ അത് ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും രേഖപ്പെടുത്തുന്നു. ‘കൂമന്‍കണ്ണിലെ’ കവിതകളില്‍ അതാണു കാണാന്‍ കഴിയുക.” പി കെ രാജശേഖരന്
Reviews
There are no reviews yet.
Be the first to review “കൂമന്‍കണ്ണ്” Cancel reply
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന് എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന് ഡോ. വസന്തകുമാര്‍ സാംബശിവന് അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
Reviews
There are no reviews yet.