അസംഘടിതരും നിരാലംബരുമായ ഒരു ജനതയുടെ കഥ കൂടിയാണ് ഈ പുസ്തകം. പ്രവാസദേശത്ത് എത്തിച്ചേര്‍ന്ന് സാമ്പത്തികവിജയം നേടിയ പലരുമുണ്ടാകാം. പക്ഷേ, അതിലുമെത്രയോ അധികമാണ് പരാജയപ്പെട്ടവരുടെ എണ്ണം. അതിന്റെ കണക്കുകള്‍ ഗവണ്മെന്റ് രേഖകളില്‍ പോലുമില്ല. ഇത്തരത്തില്‍ ഒരു കണക്കിലും പെടാത്ത ലക്ഷോപലക്ഷം മനുഷ്യര്‍ക്കിടയില്‍ ഒരു കാലത്ത് ഞാന്‍ ജീവിച്ചു. അതിലെ കുറച്ച് മനുഷ്യരുടെ കഥയാണ് മരുഭൂമിയിലെ മറുജീവിതങ്ങള്‍ എന്ന പുസ്തകം.
₹300.00 Original price was: ₹300.00.₹290.00Current price is: ₹290.00.
മരുഭൂമിയിലെ മറുജീവിതങ്ങള്‍ അമാനുള്ളയുടെ ഓര്‍മ്മകള്‍
Only 1 left in stock
Meet The Author
Related products
പാർവതി വാലി
കടൽമുത്ത് പൂക്കും അമാവാസികൾ
വിപ്ലവ പാതയിലെ ആദ്യ പഥികർ |
Nattu Velicham/നാട്ടുവെളിച്ചം/ ഡോ. ജോസ് പാറക്കടവിൽ
(Nattu Velicham)കണ്ണിൽ കുത്തിയാൽ അറിയാത്ത കൂരിരുട്ട് എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കഠിനമായ ഈ കൂരിരുട്ട് നമുക്ക് അപരിചിതമായി. ഇന്ന് ഇരുട്ടിനെ കീഴടക്കുവാൻ എത്രയോ സംവിധാനങ്ങൾ നമ്മുടെ കൈപ്പിടിയിലുണ്ട്.
അമ്പതുവർഷം മുമ്പുവരെ നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിച്ചിരുന്നവർ നിലാവില്ലാത്ത രാത്രികളിലെ കൂരിരുട്ടിന്റെ കഠിനതയിൽ വിഷമിച്ചവരാണ്; പ്രത്യേകിച്ചും പുറത്ത് സഞ്ചരിക്കേണ്ടിവരുമ്പോൾ. പട്ടണങ്ങളിൽ അങ്ങിങ്ങായി വിളക്കുമരങ്ങൾ അൽപം വെളിച്ചം പരത്തി. വിളക്കുമരത്തിന്റെ മുകളിലെ ചില്ലുകൂട്ടിനുള്ളിൽ എണ്ണയൊഴിച്ചു കത്തിക്കുന്ന വിളക്ക് സന്ധ്യയിൽ തെളിയും. ഓരോദിവസവും വിളക്ക് തെളിക്കുന്നയാൾ എണ്ണയൊഴിച്ച് തിരികൊളുത്തും. എണ്ണവറ്റി കരിന്തിരി കത്തി വിളക്കണയുമ്പോൾ അവിടെയും കൂരിരുട്ട് ആധിപത്യം സ്ഥാപിക്കും.
Reviews
There are no reviews yet.