ലോക സാഹിത്യത്തിനുള്ള ഇന്ത്യന്‍ സംഭാവനയാണ് ആരണ്യക്. പടിഞ്ഞാറന്‍ ബീഹാറിലെ പൂര്‍ണ്ണിയ, ഭഗല്‍പ്പൂര്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനമേഖല യിലൊരിടത്ത് തൊഴില്‍ ചെയ്യാനെത്തിയ സത്യചരണ്‍ എന്ന കല്ക്കത്തക്കാരന് ബംഗാളി യുവാവിന്റെ അനുഭവങ്ങളും ഭ്രമകല്പനകളും ആലേഖനം ചെയ്യപ്പെട്ട ഈ കൃതി ഒരു അത്ഭുത രചനയായി കണക്കാക്കപ്പെടുന്നു. സ്വാനുഭവം കുറിച്ചിട്ട ഡയറിക്കുറിപ്പുകളെ ആധാരമാക്കിയാണ് ആരണ്യക് എഴുതപ്പെട്ടിട്ടുള്ളത.് വനത്തോടുചേര്‍ന്ന് ജീവിക്കുന്ന ആദിവാസികള്‍, വനം, വനത്തിന്റെ ഋതുഭേദങ്ങള്‍, മാറിമറിയുന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്, ആചാരങ്ങള്‍, വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ അനുഭവതലങ്ങള്‍ മനസ്സിലേല്പിക്കുന്ന ഭ്രമകല്പനകള് എന്നിവ ഇഴപിരിച്ചെടുക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്ന ഈ നോവല്‍ വനത്തെക്കുറിച്ചുള്ള എക്കാലത്തെയും മികച്ച രേഖകൂടിയാണ്.
Neelachedayan
Original price was: ₹1,180.00.₹885.00Current price is: ₹885.00.ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
Reviews
There are no reviews yet.